"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, May 31, 2016

എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു (ലൂക്കാ 1, 39-45)

എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു (ലൂക്കാ 1, 39-45)


ഇന്ന് പരി. മറിയത്തിൻറെ സന്ദർശന തിരുനാളാണ്. ഒരു സാധാരണ സന്ദർശനം, ഒരിക്കലും മറക്കാത്ത വിശുദ്ധ ദിനമായി മാറുക, അതു തിരുനാളായി തിമിർത്ത് ആഘോഷിക്കുക. എത്ര സുന്ദരവും സന്തോഷപ്രദവുമാണത്. സന്ദർശകരെ എന്നന്നേക്കുമായി മറന്ന് അവരുടെ സമ്മാനങ്ങളുടെ എണ്ണവും വണ്ണവും തിട്ടപ്പെടുത്തുന്ന തിരക്കിലേർപ്പെടുന്ന ഇന്നിൻറെ മക്കൾക്ക് ഈ തിരുനാൾ പുതുമയോ, വിരോധാഭാസമോ ആയി തോന്നാം. എന്നിരുന്നാലും, അതിഥി ദേവോ ഭവ എന്ന ഏറെ പൂജ്യമായ പാഠം മറക്കാതെ, ഓരോ എളിയ സന്ദർശനം പോലും അനുഗ്രഹമാക്കി മാറ്റാൻ ഈ തിരുനാൾ നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
        

No comments:

Post a Comment